Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:47 AM IST Updated On
date_range 20 March 2022 5:47 AM ISTകൂറ്റമ്പാറ കഞ്ചാവ് കേസ്: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
text_fieldsbookmark_border
കൂറ്റമ്പാറ കഞ്ചാവ് കേസ്: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ പൂക്കോട്ടുംപാടം: കൂറ്റമ്പാറയിൽ കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയ കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ എക്സൈസ് പിടികൂടി. മൂന്നാം പ്രതി പോത്തുകല്ല് സ്വദേശി റഫീഖ് (32), ഏഴാം പ്രതി കൂറ്റമ്പാറ സ്വദേശി വിഷ്ണു (27) എന്നിവരെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇവരും കൂറ്റമ്പാറ സ്വദേശി സൽമാനും എടക്കര സ്വദേശി ഷറഫുദ്ദീനും ചേർന്ന് ബൊലേറോ പിക്അപ്പിലും ഹോണ്ട സിറ്റി കാറിലുമായി ആന്ധ്രയിൽനിന്നും കേരളത്തിലേക്ക് കടത്തിയ 182 കിലോ കഞ്ചാവും ഒരു കിലോ ഹഷീഷ് ഓയിലുമാണ് 2021 സെപ്റ്റംബര്‍ 17ന് കൂറ്റമ്പാറയിൽനിന്ന് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് എക്സൈസ് സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ സൽമാനെ ഇതുവരെ പിടികൂടാനായിട്ടില്ല. കേസിലുൾപ്പെട പ്രതികൾ മുമ്പും പലതവണ ഇതേ രീതിയിൽ കഞ്ചാവ് എത്തിച്ചതായി ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ റഫീഖ് 72 കിലോ കഞ്ചാവുമായി ആന്ധ്രപ്രദേശിലെ നരസിപ്പട്ടണം പൊലീസ് പിടികൂടിയ കേസിലെ പ്രതി കൂടിയാണ്. എട്ടു മാസത്തെ തടവിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയതാണ്. വിഷ്ണുവിന്‍റെ പേരിൽ നിലമ്പൂർ എക്സൈസ് റേഞ്ചിലെ മറ്റൊരു കഞ്ചാവ് കേസിൽ മഞ്ചേരി കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു മാസമായി ചെന്നൈ, ഹൈദരബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ഈ സമയങ്ങളിലും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഘം കേരളത്തിലേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് റഫീഖിനെ എടക്കര വെച്ചും വിഷ്ണുവിനെ സുൽത്താൻ ബത്തേരിയിൽ വെച്ചും എക്സൈസ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പ്രതികളെ മഞ്ചേരി നാർകോട്ടിക് സ്പെഷൽ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് പ്രിവന്‍റിവ് ഓഫിസർമാരായ കെ.വി. സുഗന്ധ കുമാർ, കെ. സുധീർ, പി. സജീവ് സിവിൽ എക്സൈസ് ഓഫീസർ ജിബിൽ കുമാർ ഡ്രൈവർ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫോട്ടോppm1 കൂറ്റമ്പാറ കഞ്ചാവ് കേസ് പ്രതി റഫീഖ് ppm2 വിഷ്ണു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
