Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:47 AM IST Updated On
date_range 20 March 2022 5:47 AM ISTതൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ്
text_fieldsbookmark_border
ചാവക്കാട്: നഗരസഭ എൻ.യു.എൽ.എം കുടുംബശ്രീയുടെ കീഴില്‍ പാവറട്ടി സെന്‍ററില്‍ ആരംഭിക്കുന്ന സൗജന്യ അക്കൗണ്ടിങ് കോഴ്സിലേക്കുള്ള മൊബിലൈസേഷൻ ക്യാമ്പും പരിശീലനത്തിനുള്ള തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. നഗരസഭ പരിധിയില്‍ താമസിക്കുന്ന 18നും 35നും മധ്യേ പ്രായമുള്ള, പ്ലസ് ടു കോമേഴ്സ് അല്ലെങ്കില്‍ ഏതെങ്കിലും ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഒരു ലക്ഷത്തിനു താഴെ വരുമാനം ഉള്ളവരാണ് മൊബിലൈസേഷൻ ക്യാമ്പിൽ പങ്കെടുത്തത്. 2020-21 സാമ്പത്തിക വർഷത്തിൽ ചാവക്കാട് നഗരസഭയിൽനിന്ന് ഏറ്റവുമധികം പേർക്ക് പരിശീലനം നൽകിയ അക്കൗണ്ടിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തെ ചടങ്ങിൽ ആദരിച്ചു. 72 പേർ ക്യാമ്പിൽ പങ്കെടുത്തു. നഗരസഭ കോൺഫറൻസ് ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബുഷറ ലത്തീഫ്, നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ, കമ്യൂണിറ്റി ഓർഗനൈസർ വി. ഷിൻസി, എൻ.യു.എൽ.എം സിറ്റി പ്രോജക്ട് ഓഫിസർ വി.പി. സക്കീർ ഹുസൈൻ, സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ്, വിവിധ ജനപ്രതിനിധികൾ, കുടുംബശ്രീ, നഗരസഭ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story