Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടുപരിസരങ്ങളിൽ...

വീട്ടുപരിസരങ്ങളിൽ കണ്ടെത്തിയ രക്തക്കറ മനുഷ്യന്‍റേത്​

text_fields
bookmark_border
എരുമപ്പെട്ടി: ആറ്റത്ര ആശാരിമുക്ക് പ്രദേശത്തെ വീടുകളുടെ വിവിധ ഭാഗങ്ങളിലും റോഡിലും പരിസരങ്ങളിലും കണ്ടെത്തിയ ചോരപ്പാടുകൾ മനുഷ്യ രക്തമാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് മനുഷ്യരക്തമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആറ്റത്രയിലെ പുത്തൂർ വീട്ടിൽ തോമസ് സിജോ, നീലങ്കാവിൽ ഡേവിസ്, ഒറുവൻമാരിയിൽ മനോജ്, മുല്ലയ്ക്കൽ വിഷ്ണു ലാൽ, അറ്റത്ര ഹരിദാസ്, വിളക്കുതല രാജീവ്, അന്തിക്കാട്ടിൽ ജേക്കബ്​ എന്നിവരുടെ വീട്ടുപരിസരങ്ങളിൽ ചോരപ്പാടുകൾ കണ്ടെത്തിത്. പോലീസിലെ ഫോറൻസിക് ഉദ്യോഗസ്ഥർ ശേഖരിച്ച് കൊണ്ടുപോയ രക്തസാമ്പിളുകളുടെ പരിശോധനയിലാണ് മനുഷ്യരക്തമാണെന്ന് തെളിഞ്ഞത്. രക്തക്കറ കണ്ട വീടുകളിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച തൃശ്ശൂരിൽനിന്ന്​ പൊലീസ് ഡോഗ് സ്ക്വാഡ് എത്തി തെളിവെടുപ്പ് നടത്തി. എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എസ്.ഐ കെ. അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story