Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:31 AM IST Updated On
date_range 20 March 2022 5:31 AM ISTജില്ല ഡി ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം
text_fieldsbookmark_border
തിരൂർ: മലപ്പുറം ജില്ല ഡി ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച തുടക്കമാവും. തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ നിർവഹിക്കും. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി മുഖ്യാതിഥിയാവും. ടൂർണമെന്റിൽ ആറ് ടീമുകൾ മാറ്റുരക്കും. ലീഗ് അടിസ്ഥാനത്തിലായിരിക്കും മത്സരം. വാർത്തസമ്മേളനത്തിൽ ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജലീൽ മയൂര, മയൂര സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് ഹസ്സൻ ചക്കുങ്ങൽ, വി.കെ. നിസാം, സക്കറിയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story