Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:52 AM IST Updated On
date_range 18 March 2022 5:52 AM ISTഡോ. കെ. പത്മകുമാറിന് മിഡ്കരിയർ ഫാക്കൽറ്റി അവാർഡ്
text_fieldsbookmark_border
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. കെ. പത്മകുമാറിന് അസോസിയേഷൻ ഫോർ മെഡിക്കൽ അപ്ഡേറ്റ്സിന്‍റെ മിഡ് കരിയർ ഫാക്കൽറ്റി അവാർഡ്. ഉദയ്പുരിൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡ് ഓഫ് നാഷനൽ മെഡിക്കൽ കമീഷൻ പ്രസിഡന്‍റ് ഡോ. ബി.എൻ. ഗംഗാധരൻ അവാർഡ് സമ്മാനിച്ചു. വൈദ്യപഠനരംഗത്ത് നൽകിയ സംഭാവനകൾക്കും ഗവേഷണ നേട്ടങ്ങൾക്കുമാണ് പുരസ്കാരം. എയിംസ് ഡയറക്ടർ ഡോ. ശർമൻ സിങ്, ഗീതാഞ്ജലി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. എഫ്.എസ്. മെഹ്ത, ഡോ. ആഷിഷ് ശർമ എന്നിവർ സംബന്ധിച്ചു. ഡോ. പത്മകുമാറിനെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, സി.ഇ.ഒ ഡോ. ബെന്നി ജോസഫ് എന്നിവർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story