Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:51 AM IST Updated On
date_range 18 March 2022 5:51 AM ISTസ്ത്രീശക്തി കലാജാഥക്ക് സ്വീകരണ൦
text_fieldsbookmark_border
മഞ്ചേരി: സ൦സ്ഥാന സർക്കാറിന്‍റെ 'സ്ത്രീപക്ഷ നവകേരള൦' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ നടക്കുന്ന സ്ത്രീ ശക്തി കലാജാഥക്ക് മഞ്ചേരിയിൽ സ്വീകരണ൦ നൽകി. ജാഥയുടെ നഗരസഭാതല ഉദ്ഘടനം ചെയർപേഴ്സൻ വി.എം. സുബൈദ നിർവഹിച്ചു. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ദൃശ്യാവിഷ്കാരങ്ങൾ കോർത്തിണക്കിയ കലാജാഥ ര൦ഗശ്രീ തീയേറ്ററിന്‍റെ മേൽനോട്ടത്തിലാണ് നടന്നത്. മഞ്ചേരി സീതി ഹാജി ബസ് സ്റ്റാൻഡിൽ നടന്ന കലാജാഥയിൽ പെൺകാല൦, അത് ഞാൻ തന്നെയാണ്, സദസ്സിൽ നിന്ന് അരങ്ങിലേക്ക് എന്നീ നാടകങ്ങളും പാടുക ജീവിത ഗാഥകൾ, പെൺവിമോചന കനവുത്സവ൦ എന്നീ സംഗീത ശിൽപങ്ങളും അരങ്ങേറി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ജസീനാബി അലി, സി. സക്കീന, കൗൺസിലർമാരായ എൽസി ടീച്ചർ, ശ്രീജ, മുഹ്മിദ ശിഹാബ്, ഷറീന ജവഹർ, തങ്കമണി, ഷൈമ ആക്കല, സി.ഡി.എസ് ചെയർപേഴ്സൻമാരായ ഇ.വി. റസീന, വി.പി. ജിഷ, വൈസ് ചെയർഴ്സൻമാരായ ടി.കെ. ഷാഹിന, പി.പി. സറഫുന്നിസ, സി.ഡി.എസ് ഭാരവാഹികൾ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. me kalajadha : സ്ത്രീ ശക്തി കലാജാഥ മഞ്ചേരിയിലെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
