Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് പണിയുടെ പേരിൽ...

റോഡ് പണിയുടെ പേരിൽ വ്യാപാരികളും യാത്രക്കാരും വലയുന്നെന്ന്

text_fields
bookmark_border
പെരിന്തൽമണ്ണ: മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ നടക്കുന്ന റോഡ് പ്രവൃത്തിയുടെ പേരിൽ പെരിന്തൽമണ്ണ ടൗണിൽ വ്യാപാരികളും ജനങ്ങളും വലിയതോതിൽ ദുരിതമനുഭവിക്കുകയാണെന്ന്​ വ്യാപാരി വ്യവസായി സമിതി. ഇഴഞ്ഞു നീങ്ങുന്ന പണി പെട്ടെന്ന് തീർക്കാൻ ഏകോപനമില്ലെന്നും മരാമത്ത് വകുപ്പും ഉദ്യോഗസ്ഥരും ഇതിന് ശ്രമം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിന് സമീപം നായാട്ടുപാലം 45 ദിവസത്തെ സമയപരിധി പരസ്യപ്പെടുത്തി പൊളിച്ചിട്ട് 34 ദിവസമായിട്ടും അടിത്തറ പൂർത്തിയാക്കിയിട്ടില്ല. ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാനോ വേഗത്തിൽ പണി പൂർത്തികരിക്കാനോ ശ്രമമില്ല. നിരവധി വിദ്യാർഥികളും തൊഴിലാളികളും നാട്ടുകാരും ടൗണിലെത്തുന്ന പ്രധാന റോഡാണിത്. പട്ടാമ്പി റോഡിലുള്ള നിരവധി കടകൾ അടച്ചുപൂട്ടി. ദുരിതത്തിന് പരിഹാരം തേടി വ്യാപാരി വ്യവസായി സമിതി പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി.പി. അബ്ബാസ്, കെ. മുഹമ്മദ് ഇസഹാഖ്, നഗരസഭ അംഗം നെച്ചിൽ മൻസൂർ, ആർ. അശോകൻ, ആർ.എസ്. റിയാസ്, സുനിൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story