Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർണാടക ഹൈകോടതി വിധി...

കർണാടക ഹൈകോടതി വിധി പുനഃപരിശോധിക്കണം -സുന്നി മഹല്ല് ഫെഡറേഷൻ

text_fields
bookmark_border
തേഞ്ഞിപ്പലം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധി നിരാശജനകമാണെന്നും പുനഃപരിശോധിക്കണമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. മൗലികാവകാശ ലംഘനമാണ് വിധി. ഹിജാബ് ഇസ്​ലാമിൽ അവിഭാജ്യ ഘടകമല്ലെന്ന കോടതിയുടെ നിരീക്ഷണം ഖുർആനികാധ്യാപനങ്ങൾക്കും പ്രവാചക പാഠങ്ങൾക്കും കടകവിരുദ്ധമാണ്. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും എസ്.എം.എഫ് ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യതുൽ ഉലമക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി.ടി. അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി.എ.സി. കുട്ടി ഹാജി പാലക്കാട്, തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story