Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:45 AM IST Updated On
date_range 17 March 2022 5:45 AM ISTപുൽപറ്റ പഞ്ചായത്തിനുള്ള ബജറ്റ് വിഹിതം കുറച്ചു; വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് പ്രസിഡന്‍റ്
text_fieldsbookmark_border
മഞ്ചേരി: സർക്കാറിന്‍റെ ബജറ്റ് വിഹിതത്തിൽ പുൽപറ്റ പഞ്ചായത്തിന് മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് കുറവുള്ളതായി പ്രസിഡന്‍റ് പി.സി. അബ്ദുറഹ്മാൻ. പഞ്ചായത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ഇത് സാരമായി ബാധിക്കും. ജനറൽ പർപ്പസ് ഗ്രാന്‍റിൽ കഴിഞ്ഞ തവണ 2.28 കോടി അനുവദിച്ചപ്പോൾ ഇത്തവണ 71.22 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ ശമ്പളം, ആനുകൂല്യം, ജനപ്രതിനിധികളുടെ ഓണറേറിയം എന്നിവ ഈ ഗ്രാൻറിൽ നിന്നാണ് അനുവദിക്കുന്നത്. ഇതിൽനിന്ന് വികസനപ്രവർത്തനങ്ങൾക്ക് മാറ്റിവെക്കാറില്ല. അംഗൻവാടി പോഷകാഹാരത്തിനു മാത്രം 85 ലക്ഷം രൂപ കണ്ടെത്തണം. സർക്കാറിന്‍റെ പുതിയ ജനകീയാസൂത്രണ പദ്ധതി നിർദേശപ്രകാരം അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് 30,000 രൂപ വീതം നീക്കിവെക്കണം. സർവേ പ്രകാരം 145 പേരാണ് പട്ടികയിലുള്ളത്. ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ എന്നിവർക്ക് പോലും നീക്കിവെക്കാൻ തുകയില്ലാത്ത സ്ഥിതിയാണ്. കോവിഡ് പ്രതിരോധനത്തിനായി തനത് ഫണ്ടിൽനിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വന്നു. ജനസംഖ്യാനുപാതികമായി പഞ്ചായത്തിന് ബജറ്റ് തുക അനുവദിച്ചില്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളെയും മറ്റ് വികസന പ്രവർത്തനങ്ങളെയും ബാധിക്കും. മുൻവർഷത്തെ തുകയെങ്കിലും അനുവദിക്കാൻ നടപടിയെടുക്കണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story