Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത ചെങ്കൽ ഖനനം;...

അനധികൃത ചെങ്കൽ ഖനനം; നാല് കല്ലുവെട്ട് മെഷീൻ പിടികൂടി

text_fields
bookmark_border
അനധികൃത ചെങ്കൽ ഖനനം; നാല് കല്ലുവെട്ട് യന്ത്രം പിടികൂടി എടവണ്ണപ്പാറ: അനധികൃത ചെങ്കൽ ഖനനം നടക്കുന്ന ചീക്കോട് തടപറമ്പ് മലമുകളിൽ റവന്യൂ-പൊലീസ്​ സംഘം നടത്തിയ റെയ്​ഡിൽ നാല്​ കല്ലുവെട്ട്​ യന്ത്രം പിടികൂടി. സ്​റ്റോപ്​ മെമ്മോ നൽകിയിട്ടും ഖനനം നിർത്താതിരുന്നതിനെ തുടർന്നായിരുന്നു പരിശോധന. പൊലീസ് സംഘത്തെ കണ്ട് കല്ലുവെട്ട് സംഘം ചിതറിയോടി. തുടർന്നാണ് കല്ലുവെട്ട് യന്ത്രം അടക്കം കസ്റ്റഡിയിലെടുത്തത്​. രാത്രിയോടെയാണ്​ നടപടികൾ അവസാനിച്ചത്​. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കല്ലുവെട്ട് യന്ത്രം വാഴക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുതുവല്ലൂർ ചീക്കോട് പഞ്ചായത്ത് അതിർത്തികളിലായി നിൽക്കുന്ന തടപറമ്പ്‌ മലയിലെ കല്ലുവെട്ടിനെതിരെ നേത്തേ തന്നെ വ്യാപക പരാതിയാണുണ്ടായിരുന്നത്. നിരവധി തവണ നടപടിയുണ്ടായിട്ടും കല്ലുവെട്ട് നിർത്തിയിരുന്നില്ല. കൊണ്ടോട്ടി തഹസിൽദർ പി. അബൂബക്കർ, വാഴക്കാട് ഇൻസ്പെക്ടർ കുഞ്ഞിമോയീൻ കുട്ടി, ഡെപ്യൂട്ടി തഹസിൽദാർ സുലൈമാൻ, ചീക്കോട് വില്ലേജ് അതികൃതർ എന്നിവർ റെയ്​ഡിൽ പങ്കെടുത്തു. നിയമ ലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കൊണ്ടോട്ടി തഹസിൽദാർ പറഞ്ഞു. ചിത്രം: me cheekode ചീക്കോട് തടപറമ്പ് മലമുകളിൽ റവന്യൂ-പൊലീസ്​ സംഘം നടത്തിയ റെയ്​ഡിൽ പിടികൂടിയ യന്ത്രം പൊലീസ്​ സ്റ്റേഷനിലേക്ക്​ മാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story