Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൾ മേഖലയിൽ...

കോൾ മേഖലയിൽ നെൽകൃഷിയിലെ കീടബാധ: പ്രതിസന്ധി പരിഹരിക്കും -മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: തൃശൂർ ജില്ലയിലെ കോൾ മേഖലയിൽ നെൽകൃഷിയിൽ കീടബാധ മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കുമെന്ന്​ മന്ത്രി പി. പ്രസാദ്​ അറിയിച്ചു. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വമുള്ള കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കും. ശാസ്ത്രജ്ഞരടങ്ങിയ വിദഗ്​ധ സംഘം രോഗബാധക്കെതിരായ നിയന്ത്രണ മാർഗങ്ങളും മുൻകരുതൽ നടപടികളും ശിപാർശ ചെയ്തതായും മുരളി പെരുനെല്ലിയുടെ സബ്​മിഷനുള്ള​ മറുപടിയിൽ വ്യക്​തമാക്കി. രോഗബാധ നിയന്ത്രിക്കാൻ സ്യുഡോമോണാസ്, കോസൈഡ് തുടങ്ങിയവ ചെടികളിൽ തളിക്കുകയും ബ്ലീച്ചിങ് പൗഡർ പ്രയോഗം നടത്തുകയും ചെയ്തു. 8.23 ലക്ഷം രൂപ തൃശൂർ ജില്ലക്കും അതിൽ 2.769 ലക്ഷം രൂപ മണലൂർ നിയോജക മണ്ഡലത്തിനും നൽകി. ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിൽ, കുമിൾബാധ മൂലം നെന്മണികളിൽ നിറവ്യത്യാസം, പോളരോഗം, തവിട്ട് പുള്ളിക്കുത്ത് എന്നീ രോഗങ്ങളാണ്​ കണ്ടത്​. കാർഷിക സർവകലാശാല ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പരിശോധന നടത്തിയിരുന്നു. കൂടിയ അന്തരീക്ഷ ആർദ്രതയും മണ്ണിലെ കൂടിയ അമ്ലത്വവും പൊട്ടാഷ് മൂലകത്തിന്‍റെ അഭാവവും കുമ്മായ പ്രയോഗത്തിന്‍റെ അപര്യാപ്തതയുമാണ് നെല്ലിലെ രോഗങ്ങൾക്ക് കാരണമെന്നും 80 മുതൽ 100 ശതമാനം വരെ വിളവിൽ നഷ്ടമുണ്ടാകാമെന്നും സമിതി വ്യക്​തമാക്കി. മണലൂർ നിയോജകമണ്ഡലത്തിൽ മുല്ലശ്ശേരി, വെങ്കിടങ്ങ്, കണ്ടാണശ്ശേരി, ചൂണ്ടൽ, അരിമ്പൂർ എന്നീ പഞ്ചായത്തുകളിലെ 17 പാടശേഖരങ്ങളിൽ 863.068 ഹെക്ടർ പ്രദേശത്ത് 1165 നെൽ കർഷകർക്കാണ് രോഗബാധ മൂലം വിളനാശം സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story