Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എം.എഫ് എടക്കര മേഖല...

എസ്.എം.എഫ് എടക്കര മേഖല അനുസ്മരണ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
എസ്.എം.എഫ് എടക്കര മേഖല അനുസ്മരണ സംഗമം സംഘടിപ്പിച്ചു
cancel
എസ്.എം.എഫ് അനുസ്മരണ സംഗമം എടക്കര: ഉയര്‍ന്ന പദവികള്‍ ലഭിച്ചപ്പോഴെല്ലാം കൂടുതല്‍ വിനയാന്വിതനായി ജീവിച്ച് മാതൃക കാട്ടിയ മഹത് വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് സമസ്ത ജില്ല ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി പറഞ്ഞു. എടക്കര മേഖല എസ്.എം.എഫ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്‍റ്​ അബ്ദുല്‍ അസീസ് മുസ്​ലിയാര്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. സമസ്ത തൃശൂര്‍ ജില്ല വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം അനുസ്മരണ പ്രഭാഷണം നടത്തി. കരീം ബാഖവി ഇരിങ്ങാട്ടിരി വിഷയാവതരണം നടത്തി. ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ് പ്രാർഥനക്ക് നേതൃത്വം നൽകി. സലീം എടക്കര, ഇസ്മായില്‍ മൂത്തേടം, കെ.കെ. അമാനുല്ല ദാരിമി, നൂര്‍ മുഹമ്മദ് ഫൈസി, ഇല്ലിക്കല്‍ സെയ്തലവി, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, പി.കെ. സഹദ് ഫൈസി, മച്ചിങ്ങല്‍ കുഞ്ഞു, കെ.ടി. കുഞ്ഞാന്‍, ഉബൈദ് ആനപ്പാറ എന്നിവർ സംസാരിച്ചു. mn edk- anusmaranam എസ്.എം.എഫ് എടക്കര മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സമസ്ത ജില്ല ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story