Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:42 AM IST Updated On
date_range 16 March 2022 5:42 AM ISTവഴിക്കടവിൽ കമുങ് കർഷകർക്ക് ജൈവവളം വിതരണം ചെയ്തു
text_fieldsbookmark_border
വഴിക്കടവിൽ കമുക് കർഷകർക്ക് ജൈവവളം വിതരണം ചെയ്തു വഴിക്കടവ്: വഴിക്കടവ് ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കമുക് കർഷകർക്ക് ജൈവവളം വിതരണം ചെയ്തു. പഞ്ചായത്തിലെ 385 കമുക് കർഷകർക്ക് 100 കിലോ വീതമാണ് ജൈവവളം വിതരണം ചെയ്തത്. നാലുലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് റെജി ജോസഫ് കണ്ടതിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ. നിസാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ സിന്ധു രാജൻ, ജയ്മോൾ വർഗീസ്, ഹഫ്‌സത്ത് പുളിക്കൽ, മെമ്പർ റംലത്ത് മുക്രിത്തൊടിക, കൃഷി അസിസ്റ്റന്‍റുമാരായ സി.സി. സുനിൽ, ജോബി തോമസ്, കെ. റുബീഷ് എന്നിവർ സംസാരിച്ചു. Nilambur photo-4 vkd-kamung- വഴിക്കടവിൽ കമുക് കർഷകർക്കുള്ള ജൈവവള വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story