Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:42 AM IST Updated On
date_range 16 March 2022 5:42 AM ISTരേഖകളില്ലാത്ത നാലര കോടിയുമായി വളാഞ്ചേരിയിൽ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
വളാഞ്ചേരി: തിരുപ്പൂരിൽനിന്ന് വേങ്ങരയിലേക്ക് ബൊലേറോ വാനിന്‍റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത നാലുകോടി നാൽപത് ലക്ഷം രൂപ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. വേങ്ങര സ്വദേശി പാലേരി ഹംസ (48), കൊളപ്പുറം സ്വദേശി ചെള്ളപറമ്പിൽ ഫഹദ് (32) എന്നിവർ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ 9.45ന് പട്ടാമ്പി റോഡിൽ നടത്തിയ പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. ഹംസ തിരുപ്പൂരിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്നുണ്ട്. പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്നും ആദായനികുതി വകുപ്പിനേയും എൻഫോഴ്സ്മെന്‍റിനേയും അറിയിക്കുമെന്നും ഇൻസ്പെക്ടർ പറഞ്ഞു. പരിശോധന സംഘത്തിൽ സി.ഐ കൂടാതെ സി.പി.ഒ മാരായ വിനീത്, ആൻസൺ, വിവേക് എന്നിവരുമുണ്ടായിരുന്നു. ഒരാഴ്‌ചക്കിടെ ജില്ലയിൽ ഒമ്പത് കോടിയിലേറെ രൂപയുടെ കുഴൽപണമാണ് പിടികൂടിയത്. കഴിഞ്ഞയാഴ്‌ചയാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണവുമായി ദമ്പതികൾ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. MP VNCY 3 KJ Jinesh.jpg പിടികൂടിയ തുകയുമായി വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
