Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി വയോജന സാക്ഷരത:...

ആദിവാസി വയോജന സാക്ഷരത: നിലമ്പൂർ ഗവ. കോളേജിന്റെ ഗോത്രദർശനം പദ്ധതി

text_fields
bookmark_border
ആദിവാസി വയോജന സാക്ഷരത: നിലമ്പൂർ ഗവ. കോളേജിന്റെ ഗോത്രദർശനം പദ്ധതി
cancel
ആദിവാസി വയോജന സാക്ഷരത: നിലമ്പൂർ ഗവ. കോളജ്​ ഗോത്രദർശനം പദ്ധതി നടപ്പാക്കുന്നു പൂക്കോട്ടുംപാടം: കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഇ.ഡബ്ല്യു.വൈ.എൽ (Earn While You Learn) പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ഗവ. കോളജ് വിദ്യാർഥികൾ ഗോത്രദർശനം പദ്ധതി നടപ്പാക്കുന്നു. ഉൾവനങ്ങളിലെ ചോലനായ്ക്കരും അറനാടരും ഉൾപ്പെടെ പ്രാക്തന ഗോത്ര സാന്നിധ്യമുള്ള നിലമ്പൂർ മേഖലയിലെ ആദിവാസികൾക്കിടയിൽ വയോജന സാക്ഷരതയുടെ തോത് വർധിപ്പിക്കാനുതകുന്ന ഇടപെടലും സാമൂഹിക വിദ്യാഭ്യാസവുമാണ് ലക്ഷ്യം. ഊരുകളിൽ സ്ഥാപിക്കുന്ന താത്കാലിക പാഠശാല കാമ്പസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക. ശനി, ഞായർ ദിവസങ്ങളിൽ ചെറുസംഘങ്ങളായി ഊരിലെത്തുന്ന വിദ്യാർഥികൾ വയോജന സാക്ഷരതയെ മുൻനിർത്തി സമൂഹിക പരിവർത്തനത്തിനുതകുന്ന ക്ലാസുകൾ നയിക്കും. ഒരു സർക്കാർ കലാലയത്തിന് അക്കാദമിക ലക്ഷ്യങ്ങൾക്കപ്പുറം നിറവേറ്റേണ്ട സാമൂഹിക ദൗത്യങ്ങൾ കൂടിയുണ്ട് എന്ന തിരിച്ചറിവാണ് ഈ പദ്ധതിയുടെ പിന്നിലെ പ്രേരകഘടകം. മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ടി.വി. ഗോപകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൽ ഹുസൈൻ പദ്ധതിരേഖ പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്. സഞ്ജയകുമാർ, രാകേഷ് സി. ജോസ്, ഡോ. എസ്. ഗോപു, എം.പി. സമീറ, യു. സുനിത, സജിലേഷ് തുടങ്ങിയവർ സംസാരിച്ചു. ദ്വിദിന ശിൽപപശാലയുടെ ആദ്യദിനം വിവിധ സെഷനുകളിലായി ഉണ്ണികൃഷ്ണൻ ആവള, എ.ടി. ലിജിഷ, എ. ശ്രീധരൻ എന്നിവർ ക്ലാസെടുത്തു. രണ്ടാം ദിവസം 'ഒറ്റകളല്ല നമ്മൾ' എന്ന തലക്കെട്ടിൽ കണ്ണൂർ 'പടവ്' ക്രിയേറ്റീവ് തിയറ്ററിന്‍റെ നേതൃത്വത്തിൽ സാമൂഹികസേവന പരിശീലനക്കളരി നടക്കും. ppm1 പൂക്കോട്ടുംപാടത്ത് നിലമ്പൂർ ഗവ. കോളജിന്റെ ഗോത്രദർശനം പദ്ധതി മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ടി.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story