Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:44 AM IST Updated On
date_range 15 March 2022 5:44 AM IST'ചക്കപ്പാറയിലെ കാട്ടാന ആക്രമണം: രമണിയുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണം'
text_fieldsbookmark_border
പുത്തൂർ: മാന്ദാമംഗലം ചക്കപ്പാറ വനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രമണിയുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. ഇതിനായി റവന്യൂ മന്ത്രി കൂടിയായ സ്ഥലം എം.എൽ.എ കെ. രാജൻ മുൻകൈയെടുക്കണം. 40 വർഷത്തിലേറെയായി ഇത്തരത്തിൽ കാട്ടിൽ പോയി ഫലങ്ങൾ ശേഖരിച്ചാണ് ഇവർ ഉപജീവനം നടത്തുന്നത്. ഇത് വനം ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും അറിവുള്ളതാണ്. മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്തതിനാലാണ് ഇപ്പോഴും ഈ പ്രവൃത്തി തുടരുന്നത്. ഈ കാര്യങ്ങൾ പരിഗണിച്ച് ഇവരുടെ കുടുംബത്തെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story