Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:44 AM IST Updated On
date_range 15 March 2022 5:44 AM ISTമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
താനൂർ: നഗരസഭയും താനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി താനൂർ വ്യാപാരഭവനിൽ സ്പെഷാലിറ്റി . ദേശീയ നഗരാരോഗ്യ ദൗത്യത്തിനു കീഴിൽ നഗരസഭയിലെ നാല് കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഇതിൽ ആദ്യത്തെ മെഡിക്കൽ ക്യാമ്പാണ് വ്യാപാരഭവനിൽ നടന്നത്. ഇ.എൻ.ടി, ജനറൽ വിഭാഗം ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. സൗജന്യ മരുന്ന് വിതരണവും നടന്നു. താനൂർ നഗരസഭ ചെയർമാൻ പി.പി. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. അലി അക്ബർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.എം. ബഷീർ, കൗൺസിലർമാരായ എ.കെ. സുബൈർ, നാസിറ സിദ്ദീഖ്, ഷാഹിദ, ഡോക്ടർമാരായ മുഹമ്മദ് അലിയാസ് കുഞ്ഞുവുട്ടി (ഇ.എൻ.ടി), നിധീഷ്, ശ്രുതി, പി.ആർ.ഒ വിജിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story