Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:43 AM IST Updated On
date_range 15 March 2022 5:43 AM ISTപറവകൾക്ക് സ്നേഹ തണ്ണീർക്കുടമൊരുക്കി
text_fieldsbookmark_border
പെരുമ്പിലാവ്: സ്റ്റാര്‍ഗാങ് വടക്കേകോട്ടോലും പ്രകൃതി സംരക്ഷണ സംഘവും സംയുക്തമായി പറവകള്‍ക്ക് സ്നേഹ തണ്ണീര്‍ക്കുടമൊരുക്കി. വടക്കേകോട്ടോലിൽ നടന്ന ചടങ്ങില്‍ പറവകള്‍ക്കായി ഒരുക്കിയ മണ്‍പാത്രത്തില്‍ ദാഹജലമൊഴിച്ച് ജില്ല പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം ജില്ല സെക്രട്ടറി ഷാജി തോമസ് അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. വിശ്വംഭരന്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്. നിഷ, സാമൂഹിക പ്രവര്‍ത്തകന്‍ ഷിജു കോട്ടോല്‍, സിവില്‍ പൊലീസ് ഓഫിസര്‍ ടി.എം. കബീര്‍, ഗ്രന്ഥശാല സംഘം കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ എം.കെ. ലക്ഷ്മണന്‍, ക്ലബ് പ്രസിഡന്‍റ് എം.സി. അനൂപ്, സെക്രട്ടറി കെ.കെ. നിഖില്‍, ട്രഷറര്‍ പി.എ. അനൂപ്, എം.വി. വിനീത് തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ. രവി, എം.വി. വിനോദ്, എം.എസ്. സുധീഷ്, എം.എ. വിവേക്, സജിന്‍ദാസ്, എം.എ. അഭിഷേക്, കെ.എ. വിവേക്, കെ.കെ. അഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ലബ് അങ്കണത്തില്‍ കൂടാതെ അംഗങ്ങളുടെ വീടുകളിലും സ്നേഹ തണ്ണീര്‍ക്കുടമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story