Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:43 AM IST Updated On
date_range 15 March 2022 5:43 AM ISTഅനധികൃതമായി പണം പിരിച്ച പ്രസിഡന്‍റ് രാജിവെക്കണം; എൽ.ഡി.എഫ് മാർച്ച് നടത്തി
text_fieldsbookmark_border
തേഞ്ഞിപ്പലം: ജലജീവൻ മിഷന്‍റെ പേരിൽ ഗുണഭോക്താക്കളിൽനിന്ന് അനധികൃതമായി പണം പിരിച്ച് ബാങ്കിൽ നിക്ഷേപിക്കാതെ കൈവശം വെച്ച ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ചേലേമ്പ്ര പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി 300 കുടുംബങ്ങൾക്ക് പുതിയ കണക്ഷൻ നൽകിയിരുന്നു. 1500 രൂപ ഗുണഭോക്തൃവിഹിതം പിരിക്കുന്നതിന് പകരം അനധികൃതമായി 4000 രൂപ പിരിക്കുകയായിരുന്നെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഏകദേശം 12 ലക്ഷത്തോളം രൂപ പിരിച്ച് പ്രസിഡന്റ് കൈവശം സൂക്ഷിക്കുകയായിരുന്നു. പണം പിരിക്കുന്ന കാര്യം സെക്രട്ടറിയെയും അറിയിച്ചിട്ടില്ല. ഗൂഡതാൽപര്യം മുൻനിർത്തി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍റെ നേതൃത്വത്തിൽ പണം പിരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സമരക്കാർ ആരോപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി. രാജേഷ്, കെ. ശശിധരൻ എന്നിവർ സംസാരിച്ചു. പി. പരമേശ്വരൻ സ്വാഗതവും കെ.കെ. മനാഫ് നന്ദിയും പറഞ്ഞു. ഫോട്ടോ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് എൽ.ഡി.എഫ് നടത്തിയ മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
