Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽനിന്ന്​...

കരിപ്പൂരിൽനിന്ന്​ ഹജ്ജ് യാത്ര പുനഃസ്ഥാപിക്കണം -പ്രവാസി സംഘം

text_fields
bookmark_border
വേങ്ങര: ഹജ്ജ് എംബാർക്കേഷൻ പോയന്‍റ്​ അടിയന്തരമായി കരിപ്പൂരിൽ പുനഃസ്ഥാപിക്കണമെന്നും വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നും കേരള പ്രവാസി സംഘം വേങ്ങര പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കോട്ടക്കൽ ഏരിയ സെക്രട്ടറി അബ്​ദുറഹിമാൻ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഇബ്രാഹിം ഷാ പതാക ഉയർത്തി. ടി.പി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. കണ്ണേത്ത് കുഞ്ഞിമുഹമ്മദ് സംഘടന റിപ്പോർട്ടും കെ. നാരായണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി. ശിവദാസ്, ടി. കബീർ, കെ. ഉബൈദ് എന്നിവർ സംസാരിച്ചു. മുൻകാല പ്രവാസികളായ എ.കെ. അബുഹാജി, പുല്ലമ്പലവൻ ഹംസ ഹാജി, പുളിക്കൽ നാരായണൻ, നടക്കൽ ആലി ഹാജി എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: കെ. നാരായണൻ (പ്രസി.), ചിറയിൽ സുബ്രഹ്മണ്യൻ, കെ.ടി. വാസു (വൈസ് പ്രസി.), കെ.വി. ഗോപിനാഥ് (സെക്ര.), മജീദ് പുല്ലമ്പലവൻ, എ.കെ. നൗഷാദ് (ജോ. സെക്ര.), ടി.പി. മൊയ്തീൻ കുട്ടി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story