Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:42 AM IST Updated On
date_range 15 March 2022 5:42 AM ISTകവിത സമാഹാരം പ്രകാശനവും യാത്രയയപ്പും
text_fieldsbookmark_border
വേങ്ങര: വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽനിന്ന് വിരമിക്കുന്ന ടി.ഇ. മോളി, ആർ. സുധ, എസ്. മോളി, ഷാജൻ കെ. മത്തായി എന്നിവർക്കുള്ള യാത്രയയപ്പും സ്കൂളിലെ അധ്യാപികയും പൂർവ വിദ്യാർഥിയുമായ കദീജ ചെമ്പൻ രചിച്ച 'കടലാസുതോണി' കവിത സമാഹാരങ്ങളുടെ പ്രകാശനവും വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്രയയപ്പ് സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും പുസ്തക പ്രകാശനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനും നിർവഹിക്കും. വൈകീട്ട് ഏഴിന് വി.വി.സി വലിയോറ ഒരുക്കുന്ന വോളിബാൾ ടൂർണമെന്‍റും അരങ്ങേറും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ് പറമ്പിൽ ഖാദർ, ജനറൽ കൺവീനർ എ.കെ. സോമനാഥൻ, പി.ടി.എ ഭാരവാഹികളായ എ.കെ.എ. നസീർ, എം.എ. അസീസ്, ചെള്ളി ബാവ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story