Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:41 AM IST Updated On
date_range 15 March 2022 5:41 AM ISTആളൂർ പ്രഭാകരന്‍റെ വിയോഗം; നഷ്ടമായത് മികച്ച പൊതുപ്രവർത്തകനെ
text_fieldsbookmark_border
കൽപകഞ്ചേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനും ആയിരുന്ന ആളൂര്‍ പ്രഭാകരന്‍റെ വിയോഗത്തിലൂടെ പൊതുസമൂഹത്തിന് നഷ്ടമായത് മികച്ച പൊതുപ്രവർത്തകനെ. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ആളൂര്‍ വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. മികച്ച സംഘാടകൻ, മികച്ച പ്രസംഗകൻ എന്നീ മേഖലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, കാനം രാജേന്ദ്രന്‍, സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി തുടങ്ങിയവർ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story