Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:40 AM IST Updated On
date_range 15 March 2022 5:40 AM ISTസംസ്ഥാന പാത ഉപരോധിച്ചു
text_fieldsbookmark_border
കുടിവെള്ള പ്രശ്നം: കാവനൂർ: കാവനൂർ, അരീക്കോട് ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എടവണ്ണ -കൊയിലാണ്ടി . അരീക്കോട്, കാവനൂർ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. സൗത്ത് പുത്തലത്ത് നടന്ന പ്രതിഷേധം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.ടി. അബ്ദു ഹാജി ഉദ്ഘാടനം നിർവഹിച്ചു. നെല്ലിപ്പറമ്പ് സൗത്ത് പുത്തലംത്ത് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണം ആരംഭിച്ചതു മുതലാണ് കാവനൂർ, അരീക്കോട് ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായത്. പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഏഴു മാസമായി കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികളെന്നും 15 ദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ഉസ്മാൻ പറഞ്ഞു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്‍റ് കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. മുജീബ്, ഫൗസിയ പനോളി, കെ.പി. റംല, നാണി, എം. സുൽഫീക്കർ, ലുക്മാൻ അരീക്കോട്, അൻവർ കാരാട്ടിൽ, ടി. കമറുദ്ദീൻ എന്നിവർ പങ്കെടുത്തു. ME ARKD IUML WATAR NEWS : സൗത്ത് പുത്തലം ജങ്ഷനിൽ റോഡ് ഉപരോധിക്കുന്ന മുസ്‌ലിം ലീഗ് പ്രവർത്തകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story