Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:36 AM IST Updated On
date_range 15 March 2022 5:36 AM ISTമാണൂർ കായലിന് ചുറ്റും ബണ്ട് കെട്ടും കോൾ വികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ സന്ദർശിച്ചു.
text_fieldsbookmark_border
എടപ്പാൾ: മാണൂർ കായലിൽ കൃഷി ചെയ്യുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കാൻ ബൃഹത് പദ്ധതി നടപ്പാക്കുന്നു. കെ.എൽ.ഡി.സിയാണ് പദ്ധതി നടപ്പാക്കുന്നത്. മാണൂർ കായലിന് ചുറ്റും ബണ്ട് കെട്ടി ജലം ശേഖരിക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം ജലം പുറത്തേക്ക് ഒഴുക്കിവിടാൻ ആറ് ഉപതോടുകളും ആറ് സ്ലൂയിസ് വാൽവുകളും നിർമിക്കും. കോടികൾ ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നതോടെ കൃഷി കൂടുതൽ വ്യാപിപ്പിക്കാൻ സാധിക്കും. നിലവിൽ 100 ഏക്കറിലാണ് കൃഷി. ഇത് 300 ഏക്കറിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുപുറമെ മാണിക്ക പാടത്തും കുണ്ടയാർ പാലത്തിന് സമീപവും ബണ്ട് നിർമിക്കാൻ പ്രാഥമിക ധാരണയായിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഏപ്രിലിൽ കർഷകരുടെ യോഗം വിളിക്കും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കോൾ വികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ബൈജു മാണൂർ കായൽ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.പി. മോഹൻ ദാസ്, ജയദേവൻ, സ്വാമിനാഥൻ, രാജഗോപലൻ, ഉണ്ണി, ഹരിദാസൻ, ഇ.വി. മോഹനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. MP EDPL കോൾ വികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ബൈജു മാണൂർ കായൽ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
