Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:36 AM IST Updated On
date_range 15 March 2022 5:36 AM ISTആളൂർ പ്രഭാകരന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
മലപ്പുറം: പ്രസ് ക്ലബ് സ്ഥാപക പ്രസിഡൻറ് ആളൂർ പ്രഭാകരന്‍റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി അനുശോചിച്ചു. സെക്രട്ടറി കെ.പി.എം. റിയാസ്, ട്രഷറർ സി.വി. രാജീവ്, നിർവാഹക സമിതി അംഗം കെ. ഷമീർ, മുൻ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി. സുനീര്‍, മലപ്പുറം ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ആലങ്കോട് ലീലാകൃഷ്ണൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, ജില്ല സെക്രട്ടറി എം.എ. റസാഖ് തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. മലപ്പുറം: ആളൂർ പ്രഭാകരന്‍റെ നിര്യാണത്തിൽ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അനുശോചിച്ചു. ജില്ലയിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണെന്നും പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സംഘാടകൻ എന്നീ നിലകളിൽ ശോഭിച്ചതായും അദ്ദേഹം അനുസ്മരിച്ചു. മലപ്പുറം: ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറായിരുന്ന ആളൂർ പ്രഭാകരന്‍റെ നിര്യാണത്തിൽ ജില്ല ലൈബ്രറി കൗൺസിൽ അനുശോചിച്ചു. സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ. പ്രമോദ് ദാസ്, അജിത് കൊളാടി, എ. ശിവദാസൻ, കെ. പദ്മനാഭൻ, കെ.വി. ബാലകൃഷ്ണൻ, കെ.എ. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. മലപ്പുറം: സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ല പ്രസിഡന്റ് പാലോളി കുഞ്ഞിമുഹമ്മദും സെക്രട്ടറി പി. ബാലകൃഷ്ണനും അനുശോചിച്ചു. m3rs2 aloor condolence അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ആളൂർ പ്രഭാകരന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി അന്ത്യോപചാരമർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story