Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിരമിക്കുന്ന...

വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും ഗാർഡ് ഓഫ് ഓണർ നൽകി വിദ്യാർഥികൾ

text_fields
bookmark_border
വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും ഗാർഡ് ഓഫ് ഓണർ നൽകി വിദ്യാർഥികൾ
cancel
വളാഞ്ചേരി: . വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്ന്​ വിരമിക്കുന്ന പ്രിൻസിപ്പൽ ടി.വി. ഷീല, അധ്യാപകരായ കെ. നാരായണൻ, എ.വി. ഷീന, കെ.ഇ. സാലി, ജീവനക്കാരായ സി. ശൈലജ, എൻ. അബ്​ദുൽ റഫീഖ് എന്നിവരെ തുറന്ന വാഹനത്തിൽ ആനയിക്കുകയും എൻ.സി.സി, എസ്.പി.സി കാഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുകയും ചെയ്തു. ഹൈസ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച മാർച്ച്പാസ്റ്റിന് പരേഡ് കമാൻഡർ സിദ്ധാർഥ്, സെക്കൻഡ്​ കമാൻഡർ അപർണ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, പി.ടി.എ പ്രസിഡന്‍റ്​ നസീർ തിരൂർക്കാട്, പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, കൺവീനർ പി. സുധീർ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, വിരമിക്കുന്നവരെ പ്രതിനിധാനം ചെയ്ത്​ ടി.വി. ഷീല എന്നിവർ സംസാരിച്ചു. MP VNCy 2 Valanchery HSS.jpg വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്ന്​ വിരമിക്കുന്ന അധ്യാപകരും ജീവനക്കാരും ഗാർഡ് ഓഫ് ഓണർ ചടങ്ങിനോടനുബന്ധിച്ച് എൻ.സി.സി, എസ്.പി.സി കാഡറ്റുകളിൽനിന്ന്​ സല്യൂട്ട് സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story