Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ സന്ദേശവുമായി തൃക്കളയൂരിൽ ബഹുജന സംഗമം

text_fields
bookmark_border
ലഹരിവിരുദ്ധ സന്ദേശവുമായി തൃക്കളയൂരിൽ ബഹുജന സംഗമം കീഴുപറമ്പ്: വർധിക്കുന്ന ലഹരി ഉപയോഗത്തിൽനിന്ന് നാടിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കീഴുപറമ്പിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ രണ്ടാം വാർഡ് ജാഗ്രത സമിതി നേതൃത്വത്തിൽ തൃക്കളയൂർ കല്ലിട്ട പാലത്തുനടന്ന ബഹുജന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ ലഹരിക്കെതിരെയുള്ള ആദ്യത്തെ സംഗമമാണ് ഇതെന്നും എല്ലാ വിധ പിന്തുണയും പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടാകുമെന്നും പ്രസിഡന്‍റ്​ പറഞ്ഞു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് അംഗം കെ.വി. റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. അരീക്കോട് എസ്.ഐ.പി വിജയൻ. മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വി. ശരീഫ്, എ. സുരേന്ദ്രൻ, പി.സി. ചെറുണ്ണി, എൻ. കരീം മാസ്റ്റർ, ടി. ശശികുമാർ, പി.കെ. രമേശ് ബാബു, കൃഷ്ണൻ കുനിയിൽ, ടി. സോമൻ, എം.ടി. അയ്യപ്പൻ, എം.സി. മുജീബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story