Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:44 AM IST Updated On
date_range 14 March 2022 5:44 AM ISTമതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മക്കെ രാജ്യത്തെ രക്ഷിക്കാനാകൂ: മന്ത്രി എ.കെ. ശശീന്ദ്രന്‍
text_fieldsbookmark_border
മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മക്കേ രാജ്യത്തെ രക്ഷിക്കാനാകൂ -മന്ത്രി ശശീന്ദ്രന്‍ കൊണ്ടോട്ടി: കോണ്‍ഗ്രസിന്‍റെ നയരാഹിത്യമാണ് ഫാഷിസ്റ്റ് ശക്തികളുടെ വളര്‍ച്ചക്ക് കാരണമായതെന്നും മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മക്കേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂവെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍. എന്‍.സി.പി ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ തിരിച്ചടികളില്‍ നിന്നു പാഠമുള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് പി. സദാശിവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഡോ. സി.പി.കെ. ഗുരുക്കള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് കെ.പി. രാമനാഥന്‍ പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു. പാമ്പോട് അബൂബക്കര്‍, ഹംസ പാലൂര്‍, വിളയില്‍ സുരേന്ദ്രന്‍, പി. മധു, പി.കെ.എം. ഹിബത്തുല്ല, അഡ്വ. റഊഫ് വിളയില്‍, വി. വേണുഗോപാല്‍, പി. മൂസ, സമദ് മുറാദ്, അനില്‍കുമാര്‍ ചുണ്ടക്കാടന്‍, പി. മൂസ, ഇ.കെ. ഹസന്‍ കോയ, ആറുങ്ങല്‍ അയ്യപ്പന്‍, കെ.പി. കുട്ട്യാലി, പി. ശിവദാസന്‍, കെ.എം. കുട്ടി, കെ. മുഹമ്മദ് കുട്ടി, പി. റഫീഖ്, ബി.പി. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം me kdy 1 ncp: എന്‍.സി.പി കൊണ്ടോട്ടി ബ്ലോക്ക് സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story