Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്തിന്​...

മലപ്പുറത്തിന്​ താൽക്കാലിക ആർ.ഡി.ഡി; അപേക്ഷകൾക്ക്​ ജീവൻവെക്കുമെന്ന പ്രതീക്ഷയിൽ അധ്യാപകരും ഉദ്യോഗാർഥികളും

text_fields
bookmark_border
മലപ്പുറം: മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ആർ.ഡി.ഡി ഓഫിസിലെ റീജനൽ ഡെപ്യൂട്ടി ഡയറക്​ടറുടെ ഒ​ഴിവിലേക്ക് താൽക്കാലിക നിയമനം. കോഴിക്കോട്​ ആർ.ഡി.ഡി ഓഫിസിലെ അക്കൗണ്ടന്‍റ്​സ്​ ഓഫിസർ വി.ആർ. അപർണക്കാണ്​ ചുമതല. നിലവിലെ ആർ.ഡി.ഡി ആരോഗ്യസംബന്ധമായ പ്രശ്​നത്തെ തുടർന്ന്​ ​അവധിയിലായിരുന്നു. തുടർന്ന്​ മുതിർന്ന ഉദ്യോഗസ്ഥന്​ അനൗദ്യോഗിക ചുമതല നൽകിയിരുന്നു. എന്നാൽ, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹയർ ​സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിനെതിരെ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കാണിച്ച്​ നിരവധി പരാതികളുമായി അധ്യാപകരും ഉദ്യോഗാർഥികളും വിദ്യാർഥികളും രംഗത്ത്​ എത്തിയിരുന്നു. എയ്​ഡഡ്​ അധ്യാപക നിയമനത്തിനുള്ള അപ്രൂവൽ, ഓഡിറ്റ്​, പെൻഷൻ, എയ്​ഡഡ്​ ഗെസ്റ്റ്​ അധ്യാപകരുടെ ശമ്പള ബിൽ, ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ്​ പാറ്റേൺ, ലാബ്​, ലൈബ്രറി ഫണ്ടുകളുടെ വിനിയോഗം, വിദ്യാർഥികളുടെ പരീക്ഷ ആനുകൂല്യങ്ങൾ, സ്കോളർഷിപ്​ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത്​ റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമാണ്​. ഫയലുകൾ ​കെട്ടിക്കിടക്കുന്നത് ജോലിക്ക്​ അനുസൃതമായി ആർ.ഡി.ഡി ഓഫിസിൽ ജീവനക്കാരില്ലാ​​​ത്തതിനാലാണെന്നാണ്​ അധികൃതർ പറയുന്നത്​. മലപ്പുറം, പാലക്കാട്​ ജില്ലകളിലെ 408 സ്കൂളുകൾ മലപ്പുറം ആർ.ഡി.ഡിക്ക്​ കീഴിലാണ്. 10​ ക്ലർക്ക്​ ഉൾപ്പെടെ 15 ജീവനക്കാരാണ്​ രണ്ട്​ ജില്ലക്കും കൂടിയുള്ളത്​​. പുതിയ ആർ.ഡി.ഡി ചുമതലയേൽക്കുന്നതോടെ അപേക്ഷകൾക്ക്​ ജീവൻവെക്കുമെന്ന പ്രതീക്ഷയിലാണ്​ അധ്യാപകരും ഉദ്യോഗാർഥികളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story