Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:34 AM IST Updated On
date_range 14 March 2022 5:34 AM ISTതണൽ പുരയിട കൃഷി വിളവെടുപ്പ്
text_fieldsbookmark_border
പുരയിട കൃഷി വിളവെടുപ്പ് മാറഞ്ചേരി: തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലെ സംഗമം പലിശരഹിത അയൽക്കൂട്ടങ്ങളിൽ അഞ്ചുവർഷമായി നടന്നുവരുന്ന തണൽ പുരയിട കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. 72ാം നമ്പർ അയൽക്കൂട്ടം പ്രവർത്തകർ നടത്തിയ കൂട്ടുകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. തണൽ പ്രസിഡന്റ് എ. അബ്ദുൽ ലത്തീഫും എക്സിക്യൂട്ടിവ് അംഗം കെ.വി. മുഹമ്മദ് ഹാജിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അയൽക്കൂട്ടം ഭാരവാഹികളായ റജില, ഷഹർബാൻ, ഫസീല എന്നിവരുടെ നേതൃത്വത്തിൽ 12 പേരാണ് കൃഷിയിൽ പങ്കാളികളായത്. വെള്ളത്തിന്റെ ദൗർലഭ്യം ഉണ്ടായിട്ടും സമീപപ്രദേശങ്ങളിൽനിന്ന് കൊണ്ടുവന്നാണ് കൃഷി വിജയകരമാക്കിയത്. ജൈവ വളം മാത്രമാണ് ഉപയോഗിച്ചത്. പടവലം, വെള്ളരി, പയർ, തക്കാളി, ചീര, വെണ്ട, ചോളം തുടങ്ങിയവയാണ് കൃഷിയിറക്കിയിരുന്നത്. തണൽ പുരയിട കൃഷിയിൽ 500ഓളം കുടുംബങ്ങൾ പങ്കാളികളായി. കൃഷി ചെയ്യാനുള്ള വിത്തുകൾ തണൽ വെൽഫെയർ സൊസൈറ്റി ഇവർക്ക് സൗജന്യമായി നൽകുകയായിരുന്നു. Photo: MPPNN 3: മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിക്ക് കീഴിലുള്ള പുരയിട കൃഷി വിളവെടുപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
