Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:34 AM IST Updated On
date_range 14 March 2022 5:34 AM ISTപൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
പാണ്ടിക്കാട്: ശീട്ടുകളി സംഘത്തെ പിടിക്കാൻ പോയ പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് മർദിച്ച കേസിൽ മൂന്നുപേർ പാണ്ടിക്കാട് പൊലീസിന്‍റെ പിടിയിൽ. ആമക്കാട് സ്വദേശി നെച്ചിക്കാടൻ അബ്ദുൽ സലീം (39), പയ്യനാട് സ്വദേശി ചക്കിപ്പറമ്പൻ റഫീഖ് (36), ചക്കിപ്പറമ്പൻ ഫസൽ റഹ്മാൻ (32) എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. എ.എസ്.ഐ ഉൾപ്പെടെ മൂന്നുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിരുന്നത്. ശനിയാഴ്ച വൈകീട്ട് പന്തല്ലൂർ തെക്കുംപാടത്തെ കുടുംബക്ഷേത്രത്തിലെ താലപ്പൊലി ആഘോഷവുമായി ബന്ധപ്പെട്ടാണ് സംഭവം. പണം വെച്ച് ശീട്ടുകളിച്ച സംഘം എസ്.ഐയും എ.എസ്.ഐയും ഉൾപ്പെടെ എട്ടുപേരടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖിന്‍റെ നിർദേശപ്രകാരം എസ്.ഐ ഇ.എ. അരവിന്ദനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. mpg pnkd 1 prathikal പിടിയിലായ പ്രതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
