Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുമ്പടപ്പിൽ പകൽവീട്...

പെരുമ്പടപ്പിൽ പകൽവീട് യാഥാർഥ്യമായി

text_fields
bookmark_border
പെരുമ്പടപ്പിൽ പകൽവീട് യാഥാർഥ്യമായി
cancel
പെരുമ്പടപ്പ്: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി വന്നേരിയില്‍ പകല്‍വീട് യാഥാർഥ്യമായി. 18 മുതല്‍ 60 വയസ്സ്​ വരെയുള്ളവർക്കായി വന്നേരി പങ്ങത്തിലാണ് മാനസികാരോഗ്യ കേന്ദ്രം നിർമിച്ചത്. ജില്ല സമഗ്ര മാനസികാരോഗ്യ പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ബുദ്ധിമാന്ദ്യം, മറവിരോഗം എന്നിവയല്ലാത്ത മാനസിക വെല്ലുവിളി നേരിടുന്നവരെ വീട്ടില്‍ നിന്ന്​ കൂട്ടിക്കൊണ്ടുവന്ന് ഭക്ഷണവും വിനോദവും ആവശ്യമായ പരിശീലനവും നല്‍കി തിരികെ വീട്ടില്‍ കൊണ്ടുവിടുന്ന പദ്ധതിയാണിത്. പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിനീഷ മുസ്തഫ, ഇ. സിന്ധു, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു. Photo: MPPNN 2: പെരുമ്പടപ്പിൽ പകൽ വീടിന്‍റെ ഉദ്ഘാടനം പി. നന്ദകുമാര്‍ എം.എല്‍.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story