Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുമ്പടപ്പ് ആനറക്കുളം...

പെരുമ്പടപ്പ് ആനറക്കുളം നവീകരണത്തിന് തുടക്കം

text_fields
bookmark_border
പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്തിലെ ആനറക്കുളം നവീകരണത്തിന്​ തുടക്കം. പഴയകാല ജലസമൃദ്ധിയിലേക്ക് പെരുമ്പടപ്പ് പഞ്ചായത്തിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണം. ഇതോടെ കൃഷിക്കും മറ്റ് ഉപയോഗങ്ങള്‍ക്കും കുളം ഉപയോഗപ്പെടുത്താന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയിൽ 75 ലക്ഷം രൂപ വകയിരുത്തിയാണ് പുനരുദ്ധാരണ പ്രവൃത്തികൾ തുടങ്ങിയത്. നവീകരണോദ്ഘാടനം പി. നന്ദകുമാര്‍ എം.എല്‍.എ നിർവഹിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഇ. സിന്ധു മുഖ്യാതിഥിയായി. കെ. ഉണ്ണികൃഷ്ണന്‍, പി.ടി. അബ്ദുറഹ്‌മാന്‍, കെ. സൗദാമിനി, പി. നിസാര്‍, സൗദ അബ്ദുല്ല, നിഷാദത്ത് തുടങ്ങിയവര്‍ സംസാരിച്ചു. Photo: MP PNN 1: പെരുമ്പടപ്പ് ആനറക്കുളം നവീകരണ പ്രവൃത്തികൾക്ക്​ തുടക്കമായപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story