Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:44 AM IST Updated On
date_range 13 March 2022 5:44 AM ISTഭൂമിക്കുത്ത് അംഗൻവാടി പുതിയ കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
കരുളായി: ഭൂമിക്കുത്ത് അംഗൻവാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക്. താൽക്കാലിക കെട്ടിടത്തിൽ കഴിഞ്ഞിരുന്ന അംഗൻവാടിക്ക് മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും അധ്യാപികയുമായിരുന്ന അംബികയും ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണ ശര്‍മയുമാണ് സൗജന്യമായി നാല് സെന്‍റ് സ്ഥലം നൽകിയത്. ഗ്രാമപഞ്ചായത്ത് 8.50 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ കെട്ടിട നിർമാണം യാഥാർഥ്യമാവുകയായിരുന്നു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ടി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അംബിക ടീച്ചറെ ആദരിച്ചു. ഷുഹൈബ് മൈലമ്പാറ ഉപഹാരം കൈമാറി. അംഗൻവാടിയുടെ ചുമരുകൾ വർണാഭമാക്കിയ നിമിതയെയും ആദരിച്ചു. സുനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീബ പൂഴിക്കുത്ത്, സിദ്ദീഖ് വടക്കന്‍, പി.കെ. റംലത്ത്, വാര്‍ഡ് അംഗം ലീലാമ്മ വർഗീസ്, വെൽഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷുഹൈബ് മൈലമ്പാറ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. ഫോട്ടോppm3 ഭൂമിക്കുത്ത് അംഗൻവാടി കെട്ടിടം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
