Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:44 AM IST Updated On
date_range 13 March 2022 5:44 AM ISTകൊച്ചിൻ മാസ്റ്റേഴ്സ് അത് ലറ്റിക്സ് മീറ്റിൽ പി.സി സുനിൽ കുമാറിന് മികച്ച വിജയം
text_fieldsbookmark_border
കൊച്ചിൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ പി.സി. സുനിൽ കുമാറിന് മികച്ച വിജയം പൂക്കോട്ടുംപാടം: കൊച്ചിൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് സഘടിപ്പിച്ച ഓൾ കേരള ഓപൺ പ്രൈസ് മണി അത്ലറ്റിക് മീറ്റിൽ അമരമ്പലം തരിശ് സ്വദേശി റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ പി.സി. സുനിൽ കുമാറിന് മികച്ച വിജയം. 5000 മീറ്ററിൽ സ്വർണവും 10,000, 1500 മീറ്ററിൽ വെള്ളി മെഡലും കരസ്ഥമാക്കി. 59ാമത്തെ ജന്മദിനത്തിന് 59 കിലോമീറ്റർ ഓടിയും സുനിൽ ശ്രദ്ധേയനായിരുന്നു. കൂടാതെ അമരമ്പലത്ത് മുതിർന്നവരെയും യുവാക്കളെയും ഉൾപ്പെടുത്തി സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ പരിശീലനവും നൽകിവരുന്നുണ്ട്. അമരമ്പലം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനും വാർഡ് അംഗവുമായ അബ്ദുൽ ഹമീദ് ലബ്ബ പൊന്നാട അണിയിച്ച് ആദരിച്ചു. ഫോട്ടോppm2 മികച്ച അത്ലറ്റ് സുനിൽ കുമാറിനെ അമരമ്പലം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൽഹമീദ് ലബ്ബ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
