Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:45 AM IST Updated On
date_range 12 March 2022 5:45 AM IST'കെ-റെയിൽ: പ്രതിഷേധിച്ചവരെ നേരിട്ട പൊലീസിന്‍റെ സമീപനം ധിക്കാരപരം'
text_fieldsbookmark_border
താനാളൂർ: താനാളൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സിൽവർ ലൈൻ അടയാള കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയ വനിതകളക്കം ജനപ്രതിനിധികളെ പൊലീസ് അസഭ്യം പറഞ്ഞതും കൈയേറ്റം ചെയ്തതും അറസ്റ്റ് ചെയ്തതും ധിക്കാരപരമാണെന്ന് യു.ഡി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ താനാളൂർ പഞ്ചായത്തിലെ 13, 14, 15, 18, 19 വാർഡുകളിൽ സർവേ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരോടൊപ്പം എത്തിയത് വൻ പൊലീസ് സംഘമാണ്. സമീപത്തെ വീടുകളിൽനിന്നും പരിസരങ്ങളിൽനിന്നും എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തിയപ്പോഴാണ് ജനപ്രതിനിധികൾ പിന്തുണയുമായി രംഗത്തെത്തിയത്. ജനകീയ സമരങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്ന പൊലീസ് നടപടിക്കെതിരെ ജനാധിപത്യ മാർഗത്തിൽ പ്രതികരിച്ച ജനപ്രതിനിധികളോടും പൊലീസ് അസഭ്യവർഷം നടത്തുകയും മർദിക്കുകയും ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സൽമത്ത്, ജില്ല പഞ്ചായത്ത് മെംബർ വി.കെ.എം. ഷാഫി എന്നിവരോടും താനാളൂർ പഞ്ചായത്തിലെ ജനപ്രതിനിധികളോടും അപമര്യാദയോടെയാണ് പെരുമാറിയതെന്നും ഇതിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിഡിയോ സഹിതം വനിത കമീഷനെയും മേലുദ്യോഗസ്ഥരേയും സമീപിച്ച് പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.എൻ. മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി. അഷറഫ്, സെക്രട്ടറി വി.പി.ഒ. അസ്കർ മാസ്റ്റർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സൽമത്ത്, ജില്ല പഞ്ചായത്ത് മെംബർ വി.കെ.എം. ഷാഫി, താനാളൂർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് കെ.വി. മൊയ്തീൻ കുട്ടി, താനാളൂർ പഞ്ചായത്ത് മെംബർമാരായ ശബ്ന ആഷിക്, കെ. ഫാത്തിമബി, ചാത്തേരി സുലൈമാൻ, കുഞ്ഞിപ്പ തെയ്യമ്പാടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story