Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദലി ശിഹാബ്...

മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസും ഹൈദരലി തങ്ങൾ അനുസ്മരണവും നാളെ

text_fields
bookmark_border
മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസും ഹൈദരലി തങ്ങൾ അനുസ്മരണവും നാളെ മഞ്ചേരി: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും മുഹമ്മദലി ശിഹാബ് തങ്ങളുടെ 13ാം ഉറൂസ് മുബാറകും ശനിയാഴ്ച വൈകിട്ട് നാലിന് കിഴിശ്ശേരി മുണ്ടംപറമ്പ് പാറമ്മലില്‍ നടക്കും. സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന്​ എസ്.വൈ.എസ് ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ എടവണ്ണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവർ പ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എസ്.വൈ.എസ് ജില്ല കമ്മിറ്റി നല്‍കുന്ന മികച്ച മുദര്‍രിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് പി.എ. മുഹമ്മദ് ബാഖവി മുണ്ടംപറമ്പിന് ചടങ്ങില്‍ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story