Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:44 AM IST Updated On
date_range 11 March 2022 5:44 AM ISTമഞ്ചേരിയിൽ വീണ്ടും ജലവിതരണ പൈപ്പ് പൊട്ടി
text_fieldsbookmark_border
മഞ്ചേരിയിൽ വീണ്ടും ജലവിതരണ പൈപ്പ് പൊട്ടി മഞ്ചേരി: നിലമ്പൂർ റോഡിൽ ജലഅതോറിറ്റിയുടെ വിതരണ പൈപ്പ് പൊട്ടി. രാവിലെ പത്തരയോടെയാണ് സംഭവം. രണ്ടിടത്തായാണ് പൈപ്പ് പൊട്ടിയത്. ഇതോടെ റോഡിൽ വെള്ളം പരന്നൊഴുകി. ആദ്യം ചെറിയ തോതിലാണ് വെള്ളം ഒഴുകിയിരുന്നത്. സമ്മർദം മൂലം മറ്റൊരിടത്തും പൈപ്പ് പൊട്ടി. ഇതോടെ റോഡിലെ ടാറിങ്ങും ചെറിയ തോതിൽ ഉയർന്നു. നേരത്തെ നെല്ലിപ്പറമ്പിലും സമാനമായി പൈപ് പൊട്ടിയിരുന്നു. കാലപ്പഴക്കം ചെന്ന നഗരത്തിലെ വിതരണ പൈപ്പ് ലൈൻ ഈ അടുത്താണ് മാറ്റിയത്. കിഫ്ബിയിൽ നിന്നും 16.9 കോടി രൂപ ചെലവഴിച്ചാണ് ഈ ജോലി നടത്തിയത്. എന്നാൽ ശരിയായ രീതിയിൽ പ്രവൃത്തി നടത്താത്തതാണ് ഇടക്കിടെ പൈപ്പ് പൊട്ടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പൈപ്പിടാനായി കീറിയ റോഡ് യഥാസമയം അറ്റക്കുറ്റപ്പണി നടത്താത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. me water pipe : മഞ്ചേരി-നിലമ്പൂർ റോഡിൽ ജലഅതോറിറ്റിയുടെ വിതരണ പൈപ്പ് പൊട്ടിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
