Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:42 AM IST Updated On
date_range 10 March 2022 5:42 AM ISTമെഡിക്കൽ കോളജിൽ ജലവിതരണം തടസപ്പെട്ടു; രോഗികൾ വലഞ്ഞു
text_fieldsbookmark_border
മെഡിക്കൽ കോളജിൽ ജലവിതരണം തടസ്സപ്പെട്ടു; രോഗികൾ വലഞ്ഞു മഞ്ചേരി: ജലവിതരണ ലൈൻ പ്രവൃത്തി പൂർത്തിയാകാത്തതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജലവിതരണം തടസ്സപ്പെട്ടു. വെള്ളം കിട്ടാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. അത്യാഹിത വിഭാഗത്തിനു മുന്നിൽ നടക്കുന്ന പ്രവൃത്തിയാണ് തടസ്സപ്പെട്ടത്. പണി നടക്കുന്നതിനാൽ ആശുപത്രിയിൽ വെള്ളം സംഭരിച്ച് വെച്ചിരുന്നു. ഇത് വൈകീട്ടോടെ തീർന്നു. നാലും അഞ്ചും നിലയിലേക്ക് ബക്കറ്റിലാണ് കൂട്ടിരിപ്പുകാർ വെള്ളം എത്തിച്ചത്. എന്നാൽ മാനസികാരോഗ്യ പ്രശ്നമുള്ളവരെ ചികിത്സിക്കുന്ന കലാവതി വാർഡിൽ രോഗികളെ തനിച്ചാക്കി പുറത്തുപോയി വെള്ളമെടുക്കാൻ കൂട്ടിരിപ്പുകാർ വിസമ്മതിച്ചു. പ്രവൃത്തി പൂർത്തിയായെന്നും വ്യാഴാഴ്ച രാവിലെ ജല വിതരണം പുനഃസ്ഥാപിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story