Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:40 AM IST Updated On
date_range 10 March 2022 5:40 AM ISTസ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ്
text_fieldsbookmark_border
വരവൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് സൂപ്പർ സീനിയേഴ്സിന്‍റെ പാസിങ് ഔട്ട് പരേഡ് നടന്നു. ജില്ല പഞ്ചായത്ത് മെംബർ പി. സാബിറ ജനറൽ സല്യൂട്ട് സ്വീകരിച്ചു. ഡ്രിൽ പൊലീസ് ഓഫിസർ അജിത്, നിലവിലെ പരിശീലകനായ ഷൈജു എന്നിവരെ ആദരിച്ചു. ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി. ഫക്കറുദ്ദീൻ കാഡറ്റുകൾക്ക് ദേശസ്നേഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.പി.സി സി.പി.ഒ ടി.എം. ഷനോജ്, എസ്.സി.പി.ഒ ടി.വി. സുജിത്ത്, ഡി.ഐ എസ്.ആർ. ഷൈജു, ഡി.ഐ ടി.എ. ഡെയ്സി എന്നിവർ പരേഡിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുനിത അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. സന്ധ്യ, പി.ടി.എ പ്രസിഡന്‍റ് എം.എ. മോഹനൻ, വാർഡ് മെംബർ സേതുമാധവൻ, സ്കൂൾ ഹെഡ്മിസ്ട്രസ് വി.ബി. രതി എന്നിവർ സംസാരിച്ചു. കെ.എസ്. മുഹമ്മദ് സിനാൻ, കെ.ആർ. ആർദ്ര, ഡി. ഇന്ദ്രജ, കെ.എം. അൻസിൽ എന്നിവർ പരേഡ് കമാൻഡർമാരായി. TCT ERMPT 1 വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിലെ സൂപ്പർ സീനിയേഴ്സിന്‍റെ പാസിങ് ഔട്ട് പരേഡിൽ ജില്ല പഞ്ചായത്ത് മെംബർ പി. സാബിറ ജനറൽ സല്യൂട്ട് സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
