Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:36 AM IST Updated On
date_range 10 March 2022 5:36 AM ISTഷോക്കേറ്റ് വീണ മൈനക്ക് കൃത്രിമശ്വാസത്തിലൂടെ ജീവനേകി മുബാറക്ക്
text_fieldsbookmark_border
തിരൂര്‍: ഷോക്കേറ്റ് വീണ മൈനക്ക് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് യുവാവിന്റെ മാതൃക. തിരൂരിലെ ആംബുലന്‍സ് ഡ്രൈവർ മുബാറക്കാണ് പക്ഷിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് തിരൂര്‍ നഗരസഭ കാര്യാലയത്തിന് മുന്നിലാണ് സംഭവം. ഷോക്കേറ്റ് വീണ മൈന റോഡരികില്‍ കിടന്ന് പിടയുകയും പിന്നീട് അനക്കമില്ലാതാവുകയുമായിരുന്നു. തൊട്ടടുത്ത് ആംബുലന്‍സില്‍ ഇരിക്കുകയായിരുന്ന മുബാറക്ക് ഉടന്‍ ഇതിനെ എടുത്ത് കുടിക്കാന്‍ വെള്ളം നൽകി. വെള്ളം കൊടുത്ത ശേഷവും അനക്കമില്ലാതായതോടെ മൈനയ്ക്ക് കൃത്രിമശ്വാസം നല്‍കുകയായിരുന്നു. ഇതോടെ ചിറകടിച്ച് പതുക്കെ പറന്ന മൈന മിനിറ്റുകള്‍ക്കകം പറന്നകന്നു. കാരത്തൂര്‍ മങ്ങാട്ട് വീട്ടില്‍ മുബാറക്ക് ആറ് വര്‍ഷമായി തിരൂര്‍ ജില്ല ആശുപത്രിക്ക് സമീപം ആംബുലന്‍സ് ഡ്രൈവറാണ്. തിരൂര്‍ അഗ്നിശമന സേന സിവില്‍ ഡിഫന്‍സിലും അംഗമായ ഈ 39കാരൻ, അവിടെനിന്ന് ലഭിച്ച പരിശീലനമാണ് പ്രചോദനമായതെന്ന് പറഞ്ഞു. mpg mubarak: ഷോക്കേറ്റ് നിലത്തുവീണ മൈനക്ക് കൃത്രിമശ്വാസം നല്‍കുന്ന മുബാറക്ക് mpg mubarak1 മുബാറക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
