Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:33 AM IST Updated On
date_range 10 March 2022 5:33 AM ISTകോവിഡ് മരണം: പ്രവാസി തണല്‍ പദ്ധതിയിലൂടെ സഹായ വിതരണം തുടരുന്നു
text_fieldsbookmark_border
മലപ്പുറം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിൻെറ പ്രവാസി തണല്‍ പദ്ധതിയിലൂടെയുള്ള ധനസഹായ വിതരണം തുടരുന്നു. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി ഫൗണ്ടേഷനുമായി ചേര്‍ന്ന് ആവിഷ്കരിച്ച പദ്ധതിയിലൂടെ 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി നല്‍കുന്നത്. അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. വിവരങ്ങള്‍ക്ക് 1800 425 3939. www.norkaroost.org എന്ന നമ്പറില്‍ ബന്ധപ്പെടാം. 0091 8802 012345 എന്ന നമ്പറില്‍ വിദേശത്തുനിന്ന് മിസ്ഡ് കാള്‍ സേവനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story