Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസര്‍ഗ്ഗകൈരളി...

സര്‍ഗ്ഗകൈരളി പദ്ധതിയുമായി കൊണ്ടോട്ടി ബി.ആര്‍.സി

text_fields
bookmark_border
സര്‍ഗകൈരളി പദ്ധതിയുമായി കൊണ്ടോട്ടി ബി.ആര്‍.സി കൊണ്ടോട്ടി: വിവിധ പ്രാദേശിക കലാരൂപങ്ങള്‍ വിദ്യാർഥികൾക്ക്​ പരിചയപ്പെടുത്താന്‍ കൊണ്ടോട്ടി ബി.ആര്‍.സി സംഘടിപ്പിച്ച 'സര്‍ഗകൈരളി' പദ്ധതി ശ്രദ്ധേയമായി. വിവിധ പ്രാദേശിക കലാരൂപങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കായിട്ടായിരുന്നു പരിപാടി. കൊണ്ടോട്ടി മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയില്‍ നടന്ന ഏകദിന ശില്‍പശാല ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാടന്‍ കലകളില്‍ വിദ്യാർഥികളുടെ താൽപര്യം വിലയിരുത്തി പ്രത്യേക പരിശീലന പദ്ധതിക്കു തുടക്കമിടുമെന്ന് വൈദ്യര്‍ അക്കാദമി അധികൃതര്‍ അറിയിച്ചു. മാപ്പിള കലാ അക്കാദമി സംഘം കോല്‍ക്കളി ക്ലാസ് നയിച്ചു. മനോജ് കൊടുവള്ളിയും സംഘവും തെയ്യം അവതരിപ്പിച്ചു. മറ്റു ഗ്രാമീണ കലാരൂപങ്ങളും അരങ്ങേറി. മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാക്ക് പയബ്രോട്ട് അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി പരിശീലകന്‍ ടി. അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. മാപ്പിള പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷ ഫാത്തിമത്ത്​ സുഹറാബി, റംല കൊടവണ്ടി വിദ്യാഭ്യാസ വകുപ്പ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story