Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാസിംഗ് ഔട്ട് പരേഡ്...

പാസിംഗ് ഔട്ട് പരേഡ് നടന്നു

text_fields
bookmark_border
പാസിംഗ് ഔട്ട് പരേഡ് നടന്നു
cancel
പാസിങ്​ ഔട്ട് പരേഡ് നടന്നു എടവണ്ണ: പെരകമണ്ണ ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളുടെ രണ്ടാമത് ബാച്ചിന്‍റെ പാസിങ്​ ഔട്ട് പരേഡ് നടന്നു. എടവണ്ണ പൊലീസ് സബ് ഇൻസ്പെക്ടർ പി.എം. കൃഷ്ണനുണ്ണി പരേഡ് സല്യൂട്ട് സ്വീകരിച്ചു. 44 പേരാണ്​ പുറത്തിറങ്ങിയത്​. എസ്.പി.സി പ്രോജക്ട് മലപ്പുറം ജില്ല അസിസ്റ്റന്‍റ്​ നോഡൽ ഓഫിസർ പൗലോസ് കുട്ടമ്പുഴ മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസി. ടി.എ. ജോയ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ വി.പി. ഫിദ നസ്റിൻ, സെക്കൻഡ് പരേഡ് കമാൻഡർ എൻ. മുഹമ്മദ് മിഥിലാജ്, ബോയ്സ് പ്ലാറ്റൂൺ ലീഡർ അഭിമന്യു രാജൻ, ഗേൾസ് പ്ലാറ്റൂൺ ലീഡർ കെ.പി. വൃന്ദ മോൾ എന്നിവർ പ​രേഡിന്​ നേതൃത്വം നൽകി. പാസിങ്​ ഔട്ട് പരേഡിന് ശേഷം കാഡറ്റുകൾക്കും രക്ഷിതാക്കൾക്കും ബോധവത്​കരണ ക്ലാസ് നൽകി. ഫോട്ടോ: പെരകമണ്ണ ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളുടെ പാസിങ്​ ഔട്ട് പരേഡിൽനിന്ന്​ ഫോട്ടോ :ME ARKD PERGAMANA SPC NEWS
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story