Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:47 AM IST Updated On
date_range 9 March 2022 5:47 AM ISTബഡ്സ് രക്ഷാകർതൃ ബോധവൽക്കരണ പരിപാടി
text_fieldsbookmark_border
ബഡ്സ് രക്ഷാകർതൃ ബോധവൽക്കരണ പരിപാടി ഇന്ന് ഐക്കരപ്പടി: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി ചെറുകാവ് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്പെഷൽ സ്കൂളിലെ രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ സെമിനാർ ബുധനാഴ്ച നടക്കും. തിരുവനന്തപുരത്തെ പാങ്ങപ്പാറ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൻെറലി ചലഞ്ച്ഡിന്റെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഡി. സ്റ്റേറ്റ് പ്രൊജക്ട് കോഓഡിനേറ്റർ എം.പി. മുജീബ് റഹ്മാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. മനോഹർലാൽ, റഹ്മാനിയ സ്കൂൾ പ്രിൻസിപ്പൽ കെ.എം. ഉമ്മർ എന്നിവർ ക്ലാസെടുക്കും. ഐക്കരപ്പടിയിലെ കിണറ്റിൽ വീണ രണ്ട് പേരെ രക്ഷിച്ച ചെറുകാവ് ബഡ്സ് സ്കൂളിലെ വിദ്യാർഥിയുടെ രക്ഷിതാവായ പുല്ലഞ്ചേരി അപ്പുവിനെ ആദരിക്കുകയും ചെയ്യും. ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ, സി.ഡി.എസ് ചെയർപേഴ്സൺ, പി.ടി.എ. പ്രസിഡന്‍റ് എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story