Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:47 AM IST Updated On
date_range 9 March 2022 5:47 AM ISTവനിതദിനത്തിൽ പിഞ്ചോമനകളുടെ പരിചാരികക്ക് ആദരം
text_fieldsbookmark_border
കുന്നംകുളം: നാലര പതിറ്റാണ്ട് ആയിരത്തിലധികം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പ്രസവാനന്തര പരിചരണ ശുശ്രൂഷ നൽകിയ വയോധികയെ വനിതദിനത്തിൽ ആദരിച്ചു. പഴഞ്ഞി കാഞ്ഞിരത്തിങ്കൽ സ്വദേശിനി തങ്കമ്മയെയാണ് (78) ഷെയർ ആൻഡ് കെയർ ചാരിറ്റബ്ൾ സൊസൈറ്റിയും കുന്നംകുളം പ്രസ് ക്ലബും സംയുക്തമായി ആദരിച്ചത്. കോട്ടോലിൽ വാടകവീട്ടിൽ മകൾ റീജയോടൊപ്പം കഴിയുന്ന തങ്കമ്മയെ വീട്ടിലെത്തിയാണ് ആദരിച്ചത്. പ്രസ് ക്ലബ് പ്രസിഡന്‍റ് സി.എഫ്. ബെന്നി തങ്കമ്മയെ പൊന്നാടയണിയിച്ചു. ഷെയർ ആൻഡ് കെയർ പ്രസിഡന്‍റ് ലെബീബ് ഹസ്സൻ 10,000 രൂപയുടെ ചെക്ക് നൽകി. ഷെയർ ആൻഡ് കെയർ ഭാരവാഹികളായ ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, പി.എം. ബെന്നി, ജിനാഷ് തെക്കേക്കര, പ്രസ് ക്ലബ് സെക്രട്ടറി ജോസ് മാളിയേക്കൽ, ട്രഷറർ രവി കൂനത്ത്, ഹരി ഇല്ലത്ത്, നിഖിൽ, പി. ബീമോൻ എന്നിവരും പങ്കെടുത്തു. ജീവിത സായാഹ്നത്തിൽ ലഭിച്ച ആദരവിന് തങ്കമ്മ വികാരവായ്പോടെ നന്ദി പറഞ്ഞു. തങ്കമ്മയുടെ ബന്ധുക്കളും സന്നിഹിതരായിരുന്നു. പുലിക്കോട്ടിൽ പരേതനായ അബ്രഹാമിന്റെ ഭാര്യയായ തങ്കമ്മ ഭർത്താവിന്റെ മരണശേഷമാണ് 30ാം വയസ്സിൽ കുട്ടികളുടെയും അമ്മമമാരുടെയും പരിചരണം ആദ്യമായി തുടങ്ങിയത്. tcc kkm 6 വനിതദിനത്തിൽ പിഞ്ചോമനകളുടെ പരിചാരികയായ പഴഞ്ഞി തങ്കമ്മയെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
