Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിതദിനം: റാലിയും...

വനിതദിനം: റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

text_fields
bookmark_border
വനിതദിനം: റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
cancel
ചാവക്കാട്: വനിതദിനാഘോഷ ഭാഗമായി നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല കമ്മിറ്റി 'സ്ത്രീ സുരക്ഷ കേവലം മുദ്രാവാക്യമല്ല, അന്തസ്സും അഭിമാനവുമാണ്' സന്ദേശം നൽകി ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ അവകാശസംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വുമൺ ഇന്ത്യ മൂവ്​മെന്‍റ്​ സംസ്ഥാന സമിതി അംഗം റൈഹാനത്ത് സുധീർ ഉദ്ഘാടനം ചെയ്തു. നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷഹർബാൻ അധ്യക്ഷത വഹിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ, വിശുദ്ധ ഖുർആനിന്റെ കൈപ്പട തയാറാക്കിയ തൃശൂർ സ്വദേശി ജലീന ഹുസൈനെ ആദരിച്ചു. പാവറട്ടി പഞ്ചായത്ത് അംഗം സൗമ്യ സുനിൽ, എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്റ് റഫ്ഷീന ഹാഷിമി, വുമൺ ഇന്ത്യ മൂവ്മെന്റ് ജില്ല സെക്രട്ടറി അഖില അനീസ്, കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി അംഗം ഫർഹാന ഫാറൂഖ് എന്നിവർ സംസാരിച്ചു. നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല സെക്രട്ടറി സുബൈദ ഉമ്മർ സ്വാഗതവും ചാവക്കാട് ഡിവിഷൻ പ്രസിഡന്റ് സജീന സിദ്ദീഖ് നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Popular front of India വനിതദിനാഘോഷ ഭാഗമായി നാഷനൽ വിമൻസ് ഫ്രണ്ട് ജില്ല കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച പൊതുസമ്മേളനം റൈഹാനത്ത് സുധീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story