Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണിമലർക്കാവ് കുതിരവേല...

മണിമലർക്കാവ് കുതിരവേല സമാപിച്ചു

text_fields
bookmark_border
മണിമലർക്കാവ് കുതിരവേല സമാപിച്ചു
cancel
വേലൂർ: ചരിത്രപ്രസിദ്ധമായ വേലൂർ വെങ്ങിലശ്ശേരി മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേല ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ കൂട്ടിയെഴുന്നെള്ളിപ്പിനു ശേഷം ഉത്സവ കുതിരകൾ ഉപചാരം ചൊല്ലി ദേശങ്ങളിലേക്ക് മടങ്ങിയതോടെയാണ് വേല സമാപിച്ചത്. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ മതിൽ കെട്ടിനടുത്തു നിന്ന് മേളത്തിന്‍റെ അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പിൽ 14 കുതിരകളും രണ്ട് കുട്ടി കുതിരകളും പങ്കെടുത്തു. വേലൂർ ദേശം തിരിക്കുതിര, അമ്പല തിരിക്കുതിര, തയ്യൂർ, തണ്ടിലം, ആർ.എം.എസ് നഗർ, എരുമപ്പെട്ടി, പാത്രാമംഗലം, പഴവൂർ തുടങ്ങി ദേശ കുതിരകളും തെക്കുമുറി വാഞ്ചുനർ, ഹഷ്മിനഗർ, ഐമു നഗർ, പഞ്ചമി നഗർ, മൈത്രി നഗർ, കുറുമാൽ ശാന്തി നഗർ എന്നീ കുതിരകളും കുട്ടി കുതിരകളുമാണ് കൂട്ടി എഴുന്നള്ളിപ്പിൽ പങ്കെടുത്തത്. TCT ERMPT 1 വേലൂർ മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേലക്ക് സമാപനം കുറിച്ച് നടന്ന പൊയ്കുതിരകളുടെ കൂട്ടിഎഴുന്നെള്ളിപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story