Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:42 AM IST Updated On
date_range 9 March 2022 5:42 AM ISTവനിത ദിനാചരണം
text_fieldsbookmark_border
മങ്കട: വനിത ദിനാചരണ ഭാഗമായി മങ്കട ജി.എൽ.പി സ്കൂളിൽ സ്കിൽസ് ആൻഡ് ത്രിൽസ് സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ഒരേ സമയം 20 വേദികളിൽ 20 വ്യത്യസ്ത മത്സരങ്ങൾ അരങ്ങേറി. 40 അമ്മമാരാണ് വിധിനിർണയം നടത്തിയത്. വ്യത്യസ്ത അഭിരുചികളുടെ മാറ്റുരക്കൽ മത്സരത്തിൽ മുഴുവൻ വിധിനിർണയവും നടത്തിയത് വനിതകളായിരുന്നു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്ഗറലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. മുഹമ്മദ് മുസ്തഫ, വാർഡ് അംഗം കൂട്ടപ്പുലാൻ അബ്ദുസ്സലാം, മുൻ പ്രധാനാധ്യാപിക കെ.എം. രമ, എസ്.എം.സി ചെയർമാൻ ടി. ഫിറോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story