Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:41 AM IST Updated On
date_range 9 March 2022 5:41 AM ISTവനിതാ ദിനാഘോഷവും ഗർഭാശയ കാൻസർ നിർണ്ണയ ക്യാമ്പും നടത്തി
text_fieldsbookmark_border
വനിത ദിനാഘോഷവും ഗർഭാശയ അർബുദ നിർണയ ക്യാമ്പും തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വനിത ദിനാഘോഷവും ഗർഭാശയ അർബുദ നിർണയ ക്യാമ്പും നടത്തി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സി.പി. സുഹറാബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നസീം മുഖ്യപ്രഭാഷണം നടത്തി. ഡോ. സിന്ധ്യ കാൻസർ സ്ക്രീനിങ്ങിന് നേതൃത്വം നൽകി. വാർഡ് കൗൺസിലർ അഹമ്മദ് കുട്ടി, കൗൺസിലർമാരായ സുരേഖ, സോണ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് സ്വാഗതവും നഴ്സിങ് സൂപ്രണ്ട് സുമതി നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ നിന്നും 12 പേരുടെ സാമ്പിളുകൾ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പരിശോധനക്ക് അയച്ചു. mt suharabi വനിത ദിനാഘോഷവും ഗർഭാശയ അർബുദ നിർണയ ക്യാമ്പും മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സി.പി. സുഹറാബി ഉദ്ഘാടനം ചെയ്യുന്നു --------------------- വനിത ദിനാചരണം തിരൂരങ്ങാടി: കുണ്ടൂർ പി.എം.എസ്.ടി കോളജിൽ വനിത ദിനം ആചരിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ശ്രുതി വി.എസ് 'സ്ത്രീയും മാനസികാരോഗ്യവും' വിഷയത്തിൽ ക്ലാസുകൾ നയിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫസർ ഇബ്രാഹിം അധ്യക്ഷനായിരുന്ന ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി എൻ.പി. ആലിഹാജി, കോമേഴ്‌സ് വിഭാഗം തലവൻ ഡോക്ടർ മുസ്തഫ, ഡോക്ടർ കൃഷ്ണകുമാർ, നജുമുന്നീസ, സരിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ------------------------- എം.കെ.എച്ച് ഹോസ്പിറ്റൽ ജീവനക്കാരെ ആദരിച്ചു തിരൂരങ്ങാടി: എം.കെ.എച്ച് ഹോസ്പിറ്റലിൽ ദീർഘകാലമായി സേവനം ചെയ്യുന്ന ഡോക്ടർമാരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും പുരസ്‌കാരം നൽകി ആദരിച്ചു. ആശുപത്രിയിലെ സിൽവർ ജൂബിലി വർഷത്തിലെ മികച്ച സേവനം ചെയ്ത ജീവനക്കാരെ ദേശീയ തൊഴിലാളി അനുമോദന ദിനത്തിൽ പ്രത്യേക അപ്രിസിയേഷൻ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആശുപത്രിയുടെ പുതിയ ലോഗോയും അവർ വിതരണം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. ബാവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ എ.പി. അബ്ദുൽ ഹമീദ്, ഡോ. പി. സുരേഷ് കുമാർ, അഡ്മിനിസ്‌ട്രേറ്റർ ഷറഫുദ്ദീൻ, പി.ആർ. മാനേജർ ഹംസ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story